പഞ്ചാബിൽ റിപ്പബ്ലിക് ദിനത്തില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു; യുവാവ് പിടിയില്‍

പഞ്ചാബിൽ റിപ്പബ്ലിക് ദിനത്തില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു; യുവാവ് പിടിയില്‍

പഞ്ചാബിലെ അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റില്‍ അംബേദ്കറിന്റെ പ്രതിമ തകർത്ത് യുവാവ്. പ്രതിമയുടെ മുകളില്‍ കയറിയ യുവാവ് ചുറ്റികകൊണ്ട് അടിച്ചും പ്രതിമയ്ക്ക് സമീപത്തുണ്ടായുരുന്ന ഭരണഘടനാ പുസ്തക ശില്‍പം തകര്‍ക്കാനും ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മോഗ സ്വദേശി  ആകാശ്ദീപ് സിംഗ് എന്നയാളെ പോലീസ് പിടികൂടി. റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രതിമയില്‍ മാല ചാര്‍ത്താന്‍ ഗോവണി സ്ഥാപിച്ചപ്പോഴായിരുന്നു യുവാവിന്റെ പരാക്രമണം.

സംഭവത്തില്‍ അക്രമിക്ക് ശക്തമായ ശിക്ഷ നല്‍കുമെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് ശിരോമണി അകാലിദള്‍ (എസ്.എ.ഡി) നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.

ഇയാള്‍ പ്രതിമ തകര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പ്രതിമയില്‍ നിന്ന് ഇറങ്ങിവരാന്‍ പറഞ്ഞെങ്കിലും അവരുമായി തര്‍ക്കിക്കുകയും ഇറങ്ങാന്‍ വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ ചുറ്റിക താഴെയിട്ട് ഇയാള്‍ പ്രതിമയില്‍ നിന്ന് ഇറങ്ങി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസെടുത്തതായും ഏതാനും അക്രമികളെ അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുകയാണെന്നും പഞ്ചാബ് പോലീസ് പറഞ്ഞു.

<BR>
TAGS : PUNJAB | AMBEDKAR SATUTE
SUMMARY : Ambedkar statue vandalized on Republic Day in Punjab; The youth is under arrest

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *