ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ

ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ

ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ. ആഭ്യന്തരത്തിന് പുറമെ സഹകരണ വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. നോർത്ത് ബ്ലോക്കിലെത്തിയ അമിത്ഷായെ ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാർ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു.

ചുമതലയേറ്റതിന് പിന്നാലെ ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലെ ദേശീയ പോലീസ് സ്മാരകത്തില്‍ അമിത് ഷാ ആദരാഞ്ജലികളും അർപ്പിച്ചു. ആഭ്യന്തരവും സഹകരണ വകുപ്പും തന്നെ ഏല്‍പ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും അറിയിച്ചു. മോദി 3.0-യില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സംരംഭങ്ങള്‍ ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

കൂടാതെ പ്രധാനമന്ത്രിയുടെ സുരക്ഷിത ഭാരതം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് പുതിയ സമീപനങ്ങള്‍ അവതരിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ സഹകരണ മന്ത്രാലയം കർഷകരെയും ഗ്രാമങ്ങളെയും ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധമായി തുടരുകതന്നെ ചെയ്യുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.


TAGS: AMIT SHAH, ELECTION 2024
SUMMARY: Amit Shah takes over as Home Minister again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *