അമ്മ; സി​ദ്ദി​ഖി​ന് പകരം ബാബുരാജ് ജനറൽ സെക്രട്ടറിയാകും

അമ്മ; സി​ദ്ദി​ഖി​ന് പകരം ബാബുരാജ് ജനറൽ സെക്രട്ടറിയാകും

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ ബാബുരാജ് ഏറ്റെടുത്തേക്കും. നടന്‍ സിദ്ദിഖ് ജനറല്‍ സെക്രട്ടറി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് സ്ഥാനമേല്‍ക്കുന്നത്. ഇന്നലെ അമ്മ ഭാരവാഹി​കൾ നടത്തി​യ കൂടിയാലോചനയി​ലാണിത്. നിലവില്‍ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്.

സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഓണ്‍ലൈനില്‍ ചേരും. യോഗത്തി​ൽ പ്രസി​ഡന്റ് മോഹൻലാലും പങ്കെടുക്കും.ഈ യോഗമാകും ബാബുരാജിന് ചുമതല നല്‍കുന്നത്. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് നടന്‍ സിദ്ദിഖ് സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവ നടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് മോഹന്‍ലാലിന് അയച്ച കത്തിലുള്ളത്. നടന്‍ സിദ്ദിഖില്‍നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നായിരുന്നു യുവനടി വ്യക്തമാക്കിയത്. പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
<BR>
TAGS : AMMA | JUSTICE HEMA COMMITTEE | BABURAJ ACTOR
SUMMARY : Amma; Siddique will be replaced by Baburaj as General Secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *