‘അമ്മ’ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

‘അമ്മ’ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ പിളർപ്പിലേക്കെന്ന സൂചന നല്‍കി ഇരുപതോളം താരങ്ങള്‍ പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാൻ ഫെഫ്ക്കയെ സമീപിച്ചു. നിലവില്‍ അഞ്ഞൂറിലധികം അംഗങ്ങളാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്വഭാവത്തില്‍ രൂപീകരിച്ചിട്ടുള്ള അമ്മയിലുള്ളത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന ആരോപണങ്ങളെ തുടർന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജി വച്ചിരുന്നു.

പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങള്‍ തേടിയത്. ട്രേഡ് യൂണിയൻ രൂപീകരിക്കാൻ താരങ്ങള്‍ സമീപിച്ച കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. സംഘടന രൂപീകരിച്ച്‌ പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക നേതൃത്വം അറിയിച്ചു. ജനറല്‍ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

അമ്മയില്‍ ഈയിടെയായിരുന്നു കൂട്ടരാജി നടന്നത്. പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ രാജിവെക്കുകയും എക്സിക്യൂട്ടീവ് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെയാണ് അമ്മയിലെ കൂട്ടരാജി.

TAGS : AMMA | FEFKA
SUMMARY : ‘AMMA’ to the split; 20 members approached FEFCA to form trade union

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *