ലോകത്ത് മികച്ച റേറ്റിങ് ലഭിച്ച 25 സിനിമകളിൽ അഞ്ച് മലയാള ചിത്രങ്ങളും

ലോകത്ത് മികച്ച റേറ്റിങ് ലഭിച്ച 25 സിനിമകളിൽ അഞ്ച് മലയാള ചിത്രങ്ങളും

പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും നിർമാണ രീതികൊണ്ടും രാജ്യാന്തര തലത്തിൽ പ്രശംസ നേടുകയും ബോക്സോഫീസ് കളക്ഷനിൽ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത് മുന്നേറുന്നതിനിടയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. ലോകത്ത് ഈ വർഷം പുറത്തിറങ്ങിയ മികച്ച 25 ചിത്രങ്ങളിൽ 5 എണ്ണം നമ്മുടെ സ്വന്തം മലയാളത്തിൽ നിന്നാണ്. സിനിമകൾക്ക് റേറ്റിങ് നൽകാനും ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്ന ഗ്ലോബൽ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റായ ലെറ്റർബോക്സ്ഡിന്റെ ഈ വർഷത്തെ മികച്ച 25 ചിത്രങ്ങളുടെ പട്ടികയിലാണ് അഞ്ച് മലയാള ചിത്രങ്ങള്‍ ഇടം പിടിച്ചത്.

മികച്ച റേറ്റിങ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയാണ് ലെറ്റർബോക്സ്ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഏഴ് ഇന്ത്യൻ ചിത്രങ്ങളാണ് പട്ടികയിലുള്ളത്. അതിൽ അഞ്ചും മലയാള ചിത്രങ്ങളാണ്. മലയാളത്തിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സ്, ആട്ടം, ഭ്രമയു​ഗം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചത്.

കിരൺ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസാ’ണ് പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ ചിത്രം. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ്. ആഗോളതലത്തിൽ 250 കോടിയിലേറെ സ്വന്തമാക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ഏഴാം സ്ഥാനത്തും ‘ആട്ടം’ പത്താം സ്ഥാനത്തും ‘ഭ്രമയു​ഗം’ 15ാം സ്ഥാനത്തുമാണ്. ‘ആവേശം’, ‘പ്രേമലു’ എന്നീ ചിത്രങ്ങളാണ് 16, 25 സ്ഥാനങ്ങളിൽ.

ലെറ്റർബോക്‌സ്ഡ് റേറ്റിംഗിൽ എല്ലാ രാജ്യത്തും തിയേറ്ററിൽ റീലീസ് ചെയ്യപ്പെട്ട സിനിമയും ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചാണ് ലിസ്റ്റ് തയാറാക്കുന്നത്. 2000 റേറ്റിങ് എങ്കിലുമുണ്ടെങ്കിലേ ലിസ്റ്റിൽ എത്താൻ സാധിക്കുകയുള്ളു. ​ ഗായകൻ അമർ സിങ് ചംകീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇംത്യാസ് അലി ഒരുക്കിയ ‘ചംകീല’യാണ് 20ാം സ്ഥാനത്തുള്ള മറ്റൊരു ഇന്ത്യൻ ചിത്രം. ഡെനിസ് വില്ലെന്യൂ സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട് 2’ ആണ് ലിസ്റ്റിൽ ഒന്നാമത്. അമേരിക്കൻ കോമഡി ചിത്രം ‘ഹൺഡ്രഡ്സ് ഓഫ് ബീവേഴ്സ്’ രണ്ടാമതും തായ് ചിത്രം ‘ഹൗ ടു മേക്ക് മില്യൺസ് ബിഫോർ ​ഗ്രാൻമാ ഡൈസ്’ മൂന്നാമതുമെത്തി.

അമേരിക്കൻ റൊമാൻ്റിക് സ്‌പോർട്‌സ് ഡ്രാമയായ ‘ചാലഞ്ചേഴ്സാ’ണ് നാലാമത്. ഇന്‍സൈഡ് ഔട്ട് 2, അള്‍ട്രാമാന്‍ റൈസിങ് എന്നീ ആനിമേഷന്‍ ചിത്രങ്ങളും യഥാക്രമം 18, 23 എന്നീ സ്ഥാനങ്ങളിലെത്തി.
<br>
TAGS ; LETTERBOXD | CINEMA | AAVESHAM | PREMALU | MANJUMMEL BOYS
SUMMARY : Among the top 25 films in the world, five are Malayalam films

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *