എയ്മ വോയിസ് സംഗീതമത്സരം ഇന്ന്  

എയ്മ വോയിസ് സംഗീതമത്സരം ഇന്ന്  

ബെംഗളൂരു : കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകരെ കണ്ടെത്തിന്നതിനായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എയ്മ വോയിസ് സംഗീതമത്സരത്തിന്‍റെ  ഓഡിഷൻ ബെംഗളൂരു ഇ.സി.എ യിൽ ഇന്ന് രാവിലെ 9.30 മുതൽ നടക്കും. സംഗീതത്തിൽ അഭിരുചിയുള്ള പ്രായം 13- 19 വരെ, 20-29 വരെ, 30 വയസ്സും അധികവും, എന്നിങ്ങനെ 3 വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരങ്ങൾ.

ഒന്നാം സമ്മാനം: 20,000, രണ്ട്: 10,000/-. മൂന്ന്: 5,000/-. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ഉണ്ടായിരിക്കും. ലതാ നമ്പൂതിരി ചെയര്‍പേഴ്സന്‍ ആയ കമ്മിറ്റിയാണ് എയ്മ വോയിസ് സംഗീതമത്സരത്തിന് നേതൃത്വം നല്‍കുന്നത്.

കർണാടകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷനിൽ പങ്കെടുക്കുവാൻ സൗകര്യമുണ്ട്. അതിനായി പ്രോഗ്രാം കൺവീനർമാരുമായി ബന്ധപ്പെടണമെന്നും ഓഡിഷൻ സ്ഥലത്ത് രാവിലെ 10.30 വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്നും പ്രസിഡന്റ് ലിങ്കൻ വാസുദേവൻ ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 998638 7746, 843191 1131

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *