ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടിയിലെ ഒമ്പത് വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍

ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടിയിലെ ഒമ്പത് വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍

കൊയിലാണ്ടി: കൊയിലാണ്ടി : കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ദുഃഖസൂചകമായി ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. നഗരസഭയിലെ ഒമ്പത് വാർഡുകളിൽ വെള്ളിയാഴ്ച ഹർത്താൽ ആചരിക്കും. വാർഡ് 17, 18, 25, 26, 27, 28, 29, 30, 31 വാർഡുകളിലാണ് ഹർത്താൽ.

കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.കൊയിലാണ്ടിയിലെ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോടും ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി ചീഫ് കണ്‍സര്‍വേറ്ററോടും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ റവന്യൂ വകുപ്പും ഇന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. കൊയിലാണ്ടി തഹസില്‍ദാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ രാത്രി തന്നെ അപകടം നടന്ന കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
<BR>
TAGS : KOILANDI | HARTHAL,
SUMMARY : An accident in the temple by an elephant; Harthal in nine wards of Koilandi today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *