യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാൻശ്രമം; പൊള്ളലേറ്റ അക്രമിയും ഗുരുതരനിലയില്‍

യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാൻശ്രമം; പൊള്ളലേറ്റ അക്രമിയും ഗുരുതരനിലയില്‍

കുണ്ടറ: യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമം. പൊള്ളലേറ്റ അക്രമിയും ഗുരുതരാവസ്ഥയില്‍. നല്ലിലയിലെ ക്ലിനിക്കിലാണ് സംഭവം. ക്ലിനിക്കിലെ ശുചീകരണത്തൊഴിലാളിയായ രാജിക്കുനേരേ പുലിയില സ്വദേശി സന്തോഷാണ് ക്ലിനിക്കിനുള്ളില്‍വെച്ച്‌ ആക്രമണം നടത്തിയത്.

ക്ലിനിക്കില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സന്തോഷ് രാജിയുടെ തലയിലേക്ക് ഒഴിച്ചശേഷം ലൈറ്റർ കത്തിച്ച്‌ തീകൊളുത്തുകയായിരുന്നു. സന്തോഷിന്റെ ദേഹത്തും പെട്രോള്‍ വീണ് തീപിടിച്ചിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജിക്ക് മുഖത്തും കഴുത്തിനും കൈക്കും പൊള്ളലുണ്ട്. ദേഹം മുഴുവൻ പൊള്ളലേറ്റ സന്തോഷ് അതീവ ഗുരുതരാവസ്ഥയിലാണ്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയ ശേഷം രാജി സന്തോഷിനൊപ്പമായിരുന്നു താമസമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.

TAGS : CRIME | KUNDARA
SUMMARY : An attempt was made to kill the young woman by pouring petrol on her and setting her on fire; The assailant was also in critical condition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *