ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട വയോധികന് ദാരുണാന്ത്യം

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട വയോധികന് ദാരുണാന്ത്യം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ് വയോധികൻ മരിച്ചു. ഇന്‍റർസിറ്റി എക്സ്പ്രസില്‍ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്.

പ്ലാറ്റ്ഫോം ഒന്നില്‍ കോച്ച്‌ മൂന്നിന് സമീപം വെള്ളിയഴ്ച ഉച്ചയ്ക്ക് 2.50നാണ് അപകടം. ഓടിക്കൂടിയ യാത്രക്കാരാണ് ഇദ്ദേഹത്തെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ നിന്ന് വലിച്ച്‌ പുറത്തെടുത്തത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS : KANNUR
SUMMARY : An elderly man died between the train and the platform

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *