സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്

സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ടോയ്‌ലറ്റില്‍ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരുക്ക്. ആദ്യം ജനറല്‍ ആശുപത്രിയിലേക്കും ഇവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചു. അവസ്ഥ ഗുരുതരമായതോടെ ഇപ്പോള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റി. തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കാണ് പരുക്കേറ്റത്.

ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ അനക്‌സ് വണ്ണിലെ ഒന്നാം നിലയിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്. ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ് ഉദ്യോഗസ്ഥ നിലത്ത് വീഴുകയായിരുന്നു. കാലിന് സാരമായി പരുക്കേറ്റ യുവതിക്ക് ഒമ്പത് തുന്നലുകള്‍ ഉണ്ടെന്നാണ് വിവരം.

TAGS : LATEST NEWS
SUMMARY : An employee was injured when the closet burst in the washroom of the secretariat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *