തുല്യവും സുരക്ഷിതവുമായ തൊഴിലിടം; സിനിമ പെരുമാറ്റച്ചട്ടവുമായി ഡബ്ല്യുസിസി

തുല്യവും സുരക്ഷിതവുമായ തൊഴിലിടം; സിനിമ പെരുമാറ്റച്ചട്ടവുമായി ഡബ്ല്യുസിസി

കൊച്ചി: ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാൻ വനിതാതാരങ്ങളുടെ കൂട്ടായ്മയായ ‘വിമൻ ഇൻ സിനിമ കലക്‌ടീവ്‌’ (ഡബ്ല്യുസിസി). എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കാനുള്ള പുതിയ നിർദേശങ്ങളാണ് അവതരിപ്പിക്കാനൊരുങ്ങുന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഡബ്ല്യുസിസി വ്യക്തമാക്കി. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം.

ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക- ഡബ്ല്യുസിസി കുറിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് കഴിഞ്ഞദിവസം ഡബ്ല്യുസിസി അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് സൈബർ ആക്രമണമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
<br>
TAGS : WCC | CINEMA
SUMMARY : An equal and safe workplace. WCC with Cinema Code of Conduct

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *