അങ്കമാലിയില്‍ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

അങ്കമാലിയില്‍ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന മയക്കു മരുന്ന് കടത്തുന്നതിനിടെ അങ്കമാലിയില്‍ യുവതിയുമടക്കം മൂന്ന് പേർ പോലീസ് പിടിയില്‍. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടില്‍ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടില്‍ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടില്‍ ശ്രീക്കുട്ടി (22) എന്നിവരാണ് 200 ഗ്രാം എം.ഡി.എം.എയും, 10 ഗ്രാം എക്സ്റ്റെസിയുമായി റൂറല്‍ ജില്ല ഡാൻസാഫ് ടീമിന്റെയും അങ്കമാലി പോലീസിന്റെയും പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലവരുന്ന രാസ ലഹരി കണ്ടെടുത്തത്. പ്രതികള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം കീഴ്പെടുത്തി.

തുടർന്ന് നടത്തിയ തിരച്ചിലില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ സീറ്റിന് പിറകുവശത്ത് ഉള്ളിലായി 11 പ്രത്യേക പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബെംഗളൂരുവില്‍ നിന്നാണ് ലഹരി പദാർഥങ്ങള്‍ കൊണ്ടുവന്നതെന്നും, എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സെറ്റസിയെന്നും പോലീസ് പറഞ്ഞു.

TAGS : KOCHI | MDMA | ARRESTED
SUMMARY : Massive drug bust in Angamaly; Three people, including a woman, were arrested with 200 grams of MDMA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *