രണ്ട് വയസുകാരന്റെ ഡയപ്പറിൽ മുളകുപൊടി വിതറി; അംഗൻവാടി ജീവനക്കാരിക്ക് സസ്പെൻഷൻ

രണ്ട് വയസുകാരന്റെ ഡയപ്പറിൽ മുളകുപൊടി വിതറി; അംഗൻവാടി ജീവനക്കാരിക്ക് സസ്പെൻഷൻ

ബെംഗളൂരു: രണ്ട് വയസുകാരന്റെ ഡയപ്പറിൽ മുളകുപൊടി വിതറിയ അംഗൻവാടി ജീവനക്കാരിക്ക് സസ്പെൻഷൻ. രാമനഗര മഹാരാജരകേറ്റ് ഗ്രാമത്തിലാണ് സംഭവം. രമേഷിന്റെയും ചൈത്രയുടെയും മകൻ ദീക്ഷിതിനോടാണ് (2) കണ്ണില്ലാ ക്രൂരത. സംഭവത്തിൽ അംഗൻവാടി ഹെൽപ്പറായ ചന്ദ്രമ്മയെ സസ്‌പെൻഡ് ചെയ്തു.

കുട്ടി താൻ പറഞ്ഞത് അനുസരിക്കാത്തതിനാലാണ് ശിക്ഷ നൽകിയതെന്ന് ചന്ദ്രമ്മ പോലീസിനോട് പറഞ്ഞു. ദീക്ഷിതിന്റെ കൈ തീക്കനൽ ഉപയോഗിച്ച് ചന്ദ്രമ്മ പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ദീക്ഷിതിന്റെ മാതാപിതാക്കൾ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയപ്പോൾ ശരീരത്തിൽ പൊള്ളലേറ്റ പാട് കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഡോക്ടമാർ പരിശോധിച്ചപ്പോഴാണ് ഡയപ്പറിൽ മുളകുപൊടി വിതറിയത് കണ്ടത്. സംഭവത്തിൽ ചന്ദ്രമ്മക്കെതിരെ പോലീസ് കേസെടുത്തു.

TAGS: SUSPENSION
SUMMARY: Anganwadi helper suspended for allegedly putting chilli powder in toddler’s diaper

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *