അംഗൻവാടിയുടെ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികൾക്ക് പരുക്ക്

അംഗൻവാടിയുടെ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: അംഗൻവാടിയിലെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോലാർ ദസറഹോസഹള്ളി ഗ്രാമത്തിലാണ് സംഭവം. ലിഖിത, പരിണിത, സാൻവി, ചരിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് പലതവണ അംഗൻവാടി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ അംഗൻവാടി അധികൃതർക്കെതിരെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

അതേസമയം ഇത്തരം കെട്ടിടങ്ങൾ പുനസ്ഥാപിക്കാൻ വികസന അതോറിറ്റി പ്രവർത്തിക്കുമെന്ന് കർണാടക ശിശുവികസന ഓഫീസർ മുനിരാജു പറഞ്ഞു. കോലാറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എൻ. നാരായണസ്വാമി സംഭവസ്ഥലത്തെത്തി അംഗൻവാടിയിൽ പരിശോധന നടത്തി.

TAGS: KARNATAKA | ACCIDENT
SUMMMARY: Four students injured after roof of anganwadi collapse

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *