അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്

അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോപ്പാൾ ഗംഗാവതി മഹബൂബ് നഗറിലാണ് സംഭവം. അമൻ സയ്യിദ്, മർദാൻ, മൻവിത, സുരക്ഷ എന്നിവർക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്.

പരുക്കേറ്റ കുട്ടികളെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോൾ മുറിയിൽ 20കുട്ടികളുണ്ടായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടം നന്നാക്കുന്നത് വരെ അംഗൻവാടി അടച്ചിടുമെന്ന് നഗരസഭാധ്യക്ഷൻ മൗലാസാബ് അറിയിച്ചു.

TAGS: KARNATAKA | ACCIDENT
SUMMARY: Four children injured after ceiling of anganwadi centre collapses in Koppal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *