കുട്ടികൾക്ക് വിളമ്പിയ മുട്ട ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കുട്ടികൾക്ക് വിളമ്പിയ മുട്ട ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

ബെംഗളൂരു: അങ്കണവാടിയിൽ കുട്ടികൾക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ മുട്ട, ഫോട്ടോയും വീഡിയോയും പകർത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാർ. കോപ്പാൾ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ജീവനക്കാർ തന്നെ തിരിച്ചെടുക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ  സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലക്ഷ്മി, ഷൈനസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ടകള്‍ വിളമ്പുകയും പിന്നീട് അത് പ്ലേറ്റില്‍ നിന്ന് തിരിച്ചെടുക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഭക്ഷണം കിട്ടുന്നതിനിടെ കുട്ടികള്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിച്ചതായി ബ്ലോക്ക്‌ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പറഞ്ഞു.

അങ്കണവാടിയിലെ കുട്ടികള്‍ക്ക് മുട്ടനല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ എല്ലാ കുട്ടികൾക്കും സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങളെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനിത-ശിശുക്ഷേമ വകുപ്പ് കൊപ്പാളിലെ അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു.

 

TAGS: KARNATAKA | SCHOOL MEALS
SUMMARY: Anganwadi workers serve eggs to children, take them back after photo

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *