അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

ആലപ്പുഴ: റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച്‌ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ഗായിക പങ്കുവെച്ചു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.

ഇത് അഞ്ജുവിന്റെ രണ്ടാം വിവാഹമാണ്. ഫോട്ടോയ്ക്ക് താഴെ അഞ്ജുവിനും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച്‌ നിരവധി കമന്റുകളാണ് വരുന്നത്.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു ജോസഫ് റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്.

TAGS : ENTERTAINMENT
SUMMARY : Anju Joseph got married again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *