ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നു. 3 പേരാണ് കാറിലുണ്ടായിരുന്നത്. അങ്കമാലി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

ആലുവയില്‍ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആലുവ സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാറ്ററില്‍ നിന്നുളള ഷോട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.


TAGS: KERALA, FIRE
KEYWORDS: Running car fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *