വിദ്യാർഥികൾ പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ല പഠിക്കേണ്ടത്: സഭാപതി ഹെഗ്‌ഡെ

വിദ്യാർഥികൾ പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ല പഠിക്കേണ്ടത്: സഭാപതി ഹെഗ്‌ഡെ

ബെംഗളൂരു: വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല അറിവ് നേടേണ്ടതെന്നും വര്‍ത്തമാന കാലം നല്‍കുന്ന എല്ലാ മേഖലകളില്‍ നിന്നും അറിവ് നേടേണ്ടതുണ്ടെന്നും, ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലെ കേന്ദ്ര നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സഭാപതി ഹെഗ്ഡെ പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിജിനപുര ജൂബിലി സ്‌കൂളിന്റെ വാര്‍ഷികോത്സവത്തില്‍ മുഖ്യ അഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗത്തിനാണ് ഇപ്പോള്‍ അധികം പേരും ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ഉദ്യോഗത്തിനും ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, ട്രഷറര്‍ എം കെ ചന്ദ്രന്‍, ജോയന്റ സെക്രട്ടറി ബീനോ ശിവദാസ്, ജൂബിലി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല, ജൂബിലി സി ബി എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രേഖ കുറുപ്പ്, ജൂബിലി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബേബി ജോര്‍ജ്ജ് എന്നിവരും മുഖ്യാതിഥിയും കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും, ഇതര പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും, കലാ സാഹിത്യ മത്സര വിജയികള്‍ക്കും സമ്മാന വിതരണം നടത്തി. നാടകാവിഷ്‌ക്കാരമടക്കം വിദ്യാര്‍ഥികള്‍ നിരവധി കലാ പരിപാടികള്‍ അവതരിപ്പിച്ചു.
<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *