കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

ബെംഗളൂരു : കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 10ന് കരയോഗം ഓഫീസില്‍ നടക്കും . പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍ കുറുപ്പ് അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ടി ദാസ് അറിയിച്ചു.
ഫോണ്‍ : 9980182426.
മഹിളാവിഭാഗം ഐശ്വര്യയുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അന്നേ ദിവസം 3.30 ന് കരയോഗം ഓഫീസില്‍ ചേരുന്നതാണ്.

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 9.30നു സന്തോഷ് നഗറിലുള്ള കരയോഗം ഓഫീസില്‍ ആരംഭിക്കുന്നതാണ് . പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് ആര്‍ അനില്‍ അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി സി എന്‍ വേണുഗോപാലന്‍ അറിയിച്ചു.
ഫോണ്‍ : 9590608751.

കെഎന്‍എസ്എസ് ചന്ദാപുരകരയോഗം, മഹിളാ വിഭാഗം ദശമി, യുവജന വിഭാഗം എന്നിവയുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് ഉച്ച തിരിഞ്ഞു 3നു ഹെന്നഗര ഗേറ്റ് ശങ്കര്‍ കിച്ചന്‍ റെസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിക്കും. പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് കെ കേശവന്‍കുട്ടി അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ഡി രാജേഷ് കുമാര്‍ അറിയിച്ചു.
ഫോണ്‍ : 9845747563.

കെഎന്‍എസ്എസ് ഇന്ദിരാ നഗര്‍കരയോഗത്തിന്റെയും മഹിളാ വിഭാഗം യുവജന വിഭാഗത്തിന്റെയും വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7നു രാവിലെ 10.30നു ഇന്ദിരാനഗര്‍ ഇ സി എ ക്ലബ് ഹാളില്‍ ആരംഭിക്കും. പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് സനല്‍ കെ നായര്‍ അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി സജിത് നായര്‍ അറിയിച്ചു.
ഫോണ്‍ : 9845944280.
<br>
TAGS : KNSS
SUMMARY : Annual General Meeting and Election of KNSS Karayogams

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *