കേരളത്തില്‍ വീണ്ടും കോവിഡ് മരണം

കേരളത്തില്‍ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോവിഡ് ബാധയെ തുടർന്ന് 24 വയസുള്ള യുവതി മരിച്ചു. കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1400 എണ്ണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെ കോവിഡ് ബാധിച്ച്‌ ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

24 മണിക്കൂറിനിടെ 131 പേരാണ് രോഗമുക്തി പ്രാപിച്ചത്. 363 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസവും കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു. രാജ്യത്താകെ 363 പുതിയ കേസുകളും നാല് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 3,758 ആയി ഉയർന്നു.

TAGS : COVID
SUMMARY : Another Covid death in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *