അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് വീണ്ടും മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ജിസ്ന അഞ്ചു മാസം ഗർഭിണി ആയിരുന്നു. രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ കാണിച്ചിരുന്നില്ല. ഗുരുതരാവസ്ഥയിൽ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും കാലിനു നീരും ഉണ്ടായിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ആരോഗ്യ പ്രവർത്തകർ പെരുവയൽ പഞ്ചായത്തിലെ കിണർ ഉൾപ്പെടെയുള്ള ജലശായങ്ങളിൽ പരിശോധന നടത്തിയിരുന്നു. രോഗത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.

ഫെബ്രുവരി 23-ന് കോഴിക്കോട് ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശിയായ 39-കാരി മരിച്ചിരുന്നു. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ ആയിരുന്നു.
<BR>
TAGS : AMEOBIC ENCEPHALITIS | KOZHIKODE NEWS
SUMMARY : Another death due to amoebic encephalitis in Kozhikode

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *