വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മറ്റൊരു അതിഥി തൊഴിലാളി; സ്യൂട്ട്കേസിൽ കഷണങ്ങളാക്കിയ നിലയിൽ മൃതദേഹം

വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മറ്റൊരു അതിഥി തൊഴിലാളി; സ്യൂട്ട്കേസിൽ കഷണങ്ങളാക്കിയ നിലയിൽ മൃതദേഹം

വയനാട്: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തർപ്രദേശ് സ്വദേശി മുഖീബ്(25 ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച മൃതദേഹ അവശിഷ്ടങ്ങൾ പല ഭാഗങ്ങളിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് മുഹമ്മദ് ആരിഫ് മുഖീബിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വെള്ളിനാടി എന്ന സ്ഥലത്ത് വെച്ച് മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാ​ഗുകളിലായി വെള്ളമുണ്ടയിലേക്ക് ഒട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്നു. മൂളിത്തോട് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ഇയാൾ ബാ​ഗുകൾ എറിയുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവർ അതിഥി തൊഴിലാളിയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രണ്ട് ബാ​ഗുകളും കണ്ടെടുത്തു.

രാത്രി എട്ടോടെയാണ് മൃതദേഹം ബാഗുകളിലാക്കി തള്ളിയത്. വെള്ളമുണ്ട, മാനന്തവാടി പോലീസ് സ്ഥലത്തെത്തി മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. പ്രതിയെ വെള്ളമുണ്ട സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
>BR>
TAGS : MURDER | WAYANAD
SUMMARY : Another guest worker killed a guest worker in Wayanad; body found cut into pieces in a suitcase;

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *