തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച യുവതിയെ തലയ്ക്കടിച്ച് കൊന്ന് സഹോദരൻ

തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച യുവതിയെ തലയ്ക്കടിച്ച് കൊന്ന് സഹോദരൻ

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുപ്പൂര്‍ പല്ലടത്ത് ഇതര ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ സഹോദരന്‍ തലയ്ക്കടിച്ച് കൊന്നു. വിദ്യ (22)ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ആരും അറിയാതെ യുവതിയുടെ മൃതദേഹം മറവു ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്തതോടെയാണ് സഹോദരൻ കുറ്റസമ്മതം നടത്തിയത്.
<BR>
TAGS : HONOR KILLING
SUMMARY : Another honor killing in Tamil Nadu; A young woman who fell in love with another caste was killed by her brother

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *