യുഎസിൽ വീണ്ടും വിമാനാപകടം; കത്തിയമർന്നത്‌ ആറ്‌ പേർ സഞ്ചരിച്ച ചെറുവിമാനം – വീഡിയോ

യുഎസിൽ വീണ്ടും വിമാനാപകടം; കത്തിയമർന്നത്‌ ആറ്‌ പേർ സഞ്ചരിച്ച ചെറുവിമാനം – വീഡിയോ

ഫിലാഡൽഫിയ: യുഎസിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണ് അപകടം. ഫിലാഡൽഫിയയിലെ നഗരമധ്യത്തിലെ മാളിന് സമീപമുള്ള റോഡിലാണ് ചെറുവിമാനം തകർന്നുവീണത്. തകർന്നുവീണയുടൻ തന്നെ വിമാനം തീഗോളമായി. ഫിലാഡൽഫിയ വിമാനത്താവളത്തിൽനിന്നു മിസോറിയിലെ സ്പ്രിങ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ തകർന്നത്.

രോഗിയേയും കൊണ്ടുപോയ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നതെന്നാണ് വിവരം. ഇവർ ദുരന്തത്തെ അതിജീവിച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ വിമാനം തകർന്നുവീണപ്പോൾ റോഡിരികിലും മറ്റും ഉണ്ടായിരുന്ന നിരവധി പേർക്ക് പരുക്കുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

ബുധനാഴ്ച വാഷിങ്ടനിലെ റൊണാൾഡ് റെയ്ഗൻ നാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം ആകാശത്തു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലികോപ്റ്ററിലെ 3 സൈനികരും കൊല്ലപ്പെട്ടിരുന്നു. കൂട്ടിയിടിയില്‍ തകര്‍ന്ന് പൊട്ടോമാക് നദിയിൽ വീണ വിമാനവും ഹെലികോപ്റ്ററും പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷകർ. പകുതിയിലേറെ മൃതദേഹങ്ങൾ നദിയിൽനിന്നു കണ്ടെടുത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു

<BR>
TAGS : PLANE CRASH
SUMMARY : Another plane crash in the US; Small plane carrying six people catches fire

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *