കെ.എസ്‌.ആര്‍.ടി.സിക്ക്‌ 30 കോടി രൂപ കൂടി അനുവദിച്ചു

കെ.എസ്‌.ആര്‍.ടി.സിക്ക്‌ 30 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 20 കോടി നല്‍കിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ് കോർപറേഷന് സർക്കാർ സഹായമായി നല്‍കുന്നത്.

ഈ വർഷം ബജറ്റില്‍ 900 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നല്‍കി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചു.

TAGS : KSRTC | K N BALAGOPAL
SUMMARY : Another Rs 30 crore has been allocated to KSRTC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *