സിഖ് വിരുദ്ധ കലാപം; കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി

സിഖ് വിരുദ്ധ കലാപം; കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ, സരസ്വതി വിഹാറിൽ രണ്ട് പേരെ കൊന്ന കേസിൽ കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹിയിലെ വിചാരണ കോടതി വിധിച്ചു. ശിക്ഷാവിധി ഫെബ്രുവരി 18ന് പ്രഖ്യാപിക്കുമെന്ന് പ്രത്യേക ജഡ്ജി കാവേരി ബവേജ വ്യക്തമാക്കി. നിലവിൽ മറ്റൊരു കേസിൽ ജീവപര‍്യന്തം ശിക്ഷിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുകയാണ് സജ്ജൻ കുമാർ. സജ്ജൻ കുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.

പശ്ചിമ ഡല്‍ഹി സ്വദേശികളും സിഖ് വംശജരുമായ ജസ്വന്ത് സിംഗ്, മകന്‍ തരുണ്‍ദീപ് സിംഗ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. 1984 നവംബര്‍ ഒന്നിനായിരുന്നു സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായുള്ള കൊലപാതകം. 1985 സെപ്തംബര്‍ ഒമ്പതിനാണ് ഡൽഹി പോലീസ് പ്രതികളുടെ പേര് വെളിപ്പെടുത്താതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കുന്നതിനായി 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2021 ഏപ്രില്‍ ആറിനാണ് സജ്ജന്‍ കുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
<BR>
TAGS : SIKH RIOT | SAJJAN KUMAR
SUMMARY : Anti-Sikh riots; Court found Congress MP Sajjan Kumar guilty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *