ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെതാണ് ഉത്തരവ്.

തനിക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമക്കേസിലാണ് പ്രജ്വൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. പ്രജ്വല് രേവണ്ണ ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ്. എന്നാൽ ഒന്നിലധികം ലൈംഗികാതിക്രമ കേസുകൾ നേരിടുന്നതിനാൽ പ്രജ്വലിന് ജാമ്യം നൽകാൻ സാധിക്കില്ലെന്ന് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ട് പറഞ്ഞു.

നിലവില്‍ നാല് ലൈംഗികാതിക്രമ കേസുകളാണ് പ്രജ്വലിന്റെ പേരില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രിൽ 26നാണ് പ്രജ്വൽ ഉൾപ്പെട്ട നിരവധി ലൈം​ഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെ ഏപ്രിൽ 28ന് ഹോളനരസിപുര ടൗൺ പോലീസ് സ്റ്റേഷനിൽ പ്രജ്വലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് സമാനമായി മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് ഫയൽ ചെയ്തതിനു പിന്നാലെ ഒരു മാസത്തോളം ഒളിവിലായിരുന്ന പ്രജ്വൽ മെയ്‌ 31നാണ് അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയത്.

TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Court rejects Prajwal Revanna’s anticipatory bail plea

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *