കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നു; വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കുമെന്ന് ഓൺലൈൻ ക്യാബ് ഡ്രൈവർമാർ

കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നു; വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കുമെന്ന് ഓൺലൈൻ ക്യാബ് ഡ്രൈവർമാർ

ബെംഗളൂരു: കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഓൺലൈൻ ക്യാബ് ഡ്രൈവർമാർ. കർണാടക ആപ്പ്-ബേസ്ഡ് വർക്കേഴ്സ് യൂണിയൻ (കെഎഡബ്ല്യൂഉ) ഓല, ഉബർ, റാപ്പിഡോ എന്നിവ നടത്തുന്ന വിമാനത്താവള യാത്രകൾ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. കമ്പനികൾ ക്യാബ് ഡ്രൈവർമാരുടെ മേൽ കുറഞ്ഞ നിരക്കുകൾ ചുമത്തുന്നുണ്ടെന്നും ഇത് അവരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിക്കുന്നുവെന്നും യൂണിയൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

സേവനങ്ങൾക്ക് ഏകീകൃതവും ന്യായവുമായ നിരക്ക് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും ഗതാഗത വകുപ്പിനും നിവേദനം നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂണിയൻ അംഗങ്ങൾ പറഞ്ഞു. എല്ലാ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും ന്യായമായ വേതനവും സുസ്ഥിരമായ ഉപജീവനമാർഗ്ഗവും ഉറപ്പാക്കാൻ സർക്കാർ ഉടൻ ഏകീകൃത നിരക്ക് ഘടന സ്ഥാപിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഡ്രൈവർമാർക്കും യാത്രക്കാർക്കും നീതിയുക്തമായ ഏകീകൃത നിരക്ക് നയം നടപ്പിലാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ബഹിഷ്കരണം തുടരുമെന്നും യൂണിയൻ അംഗങ്ങൾ വ്യക്തമാക്കി.

TAGS: BENGALURU
SUMMARY: App based cab aggregators to boycott airport trips

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *