സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ന്യൂഡൽഹി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്കായി അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയില്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.
മൂന്ന് ഘട്ടങ്ങളായാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ നടത്താറുള്ളത്. പ്രിലിമിനറിയാണ് ആദ്യഘട്ടം. അതു കഴിഞ്ഞ് മെയിൻസും പിന്നീട് അഭിമുഖവും. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നത്.
<BR>
TAGS : CIVIL SERVICE EXAMINATION
SUMMARY : Application deadline for Civil Service Preliminary Examination extended again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *