എം.ടെക് സ്‌പോണ്‍സേര്‍ഡ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

എം.ടെക് സ്‌പോണ്‍സേര്‍ഡ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്‌.ആർ.ഡിയുടെ കീഴില്‍ പ്രവർത്തിക്കുന്ന മോഡല്‍ എൻജിനീയറിംഗ് കോളേജ്, എറണാകുളം, കോളേജ് ഓഫ് എൻജിനീയറിംഗ്, കല്ലൂപ്പാറ എന്നീ രണ്ട് എൻജിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്‌സുകളിലെ (2024-25) സ്‌പോണ്‍സേർഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.mtech.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി ജൂലൈ 31 വൈകിട്ട് 4 മണിവരെ അപേക്ഷകള്‍ സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമർപ്പിക്കേണ്ടതാണ്.

ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങള്‍, 600 (എസ്.സി/എസ്.ടിക്ക് 300/-രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 4 മണിക്ക് മുമ്ബ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്‌.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in, കോളേജ് വെബ്‌സൈറ്റിലും 8547005000 എന്ന ഫോണ്‍ നമ്ബരിലും ലഭ്യമാണ്.

TAGS : EDUCATION | KERALA
SUMMARY : Applications invited for M.Tech sponsored seat admission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *