ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു

ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു

ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ പേര് ഗവർണർക്ക് കൈമാറിയത്.

കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്നു അലക്സാണ്ടർ തോമസ്. അലക്സാണ്ടർ തോമസ് 2014 ജനുവരി 23 മുതല്‍ 2023 സെപ്റ്റംബർ നാല് വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു.

TAGS : JUSTICE ALEXANDER THOMAS | HIGH COURT | KERALA CONGRAS M
SUMMARY : The appointment of Justice Alexander Thomas was approved by the Governor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *