ബെംഗളൂരു സർക്കുലർ റെയിൽവേ റൂട്ട് സർവേക്ക് അനുമതി

ബെംഗളൂരു സർക്കുലർ റെയിൽവേ റൂട്ട് സർവേക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന സർക്കുലർ റെയിൽവേ പദ്ധതിയുടെ റൂട്ട് സർവേക്ക് റെയിൽവേ ബോർഡിന്റെ അനുമതി. നഗരത്തെ സമീപത്തെ അഞ്ച് ജില്ലകളുമായി ബന്ധിപ്പിക്കുന്നതാണ് സർക്കുലർ റെയിൽവേ പദ്ധതി. 287 കിലോമീറ്റർ ദൈർഘ്യമുള്ള സർക്കുലർ റെയിൽവേ പദ്ധതി ബെംഗളൂരുവിൻ‍റെ റെയിൽ ശേഷി വർധിപ്പിക്കാനും ട്രെയിൻ ഗതാഗതം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ, 23,000 കോടി രൂപയുടെ സർക്കുലർ റെയിൽവേ ശൃംഖലയുടെ ഒരു ഇടനാഴിക്കായി ബെംഗളൂരു ഡിവിഷൻ സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിഗണിച്ച റെയിൽവേ ഡിവിഷൻ ഏഴ് ഇടനാഴികളുടെയും അന്തിമ ലൊക്കേഷൻ സർവേ ( ഫൈനൽ ലൊക്കേഷൻ സർവേ- എഫ്എൽഎസ്) പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു.

കൂടാതെ, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സർക്കുലർ റെയിൽവേ ഇടനാഴിയുടെ സാധ്യതാപഠനത്തിനായി 7 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. ദേവനഹള്ളി-ഒദാരഹള്ളി (28.5കിലോമീറ്റർ), നിദവന്ദ -ഒദാരഹള്ളി (40.3 കിലോമീറ്റർ), ദേവനഹള്ളി-മാലൂർ (46.5 കിലോമീറ്റർ), മാലൂർ-ഹീലാലിഗെ (52 കിലോമീറ്റർ), ഹീലാലിഗെ-ഹെജ്ജാല (42 കിലോമീറ്റർ), ഹെജ്ജാല-സോലൂർ (43.5 കിലോമീറ്റർ), സോലൂർ-നിദവന്ദ (34.2 കിലോമീറ്റർ) എന്നിവയാണ് പാതയിലെ പ്രധാന ഇടനാഴികൾ.

TAGS: BENGALURU RAIL NETWORK
SUMMARY: Approval for route survey for blr circular rail network

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *