എ.ആർ റഹ്മാനും ഭാര്യയും വിവാഹമോചിതരാകുന്നു ; 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സൈറ

എ.ആർ റഹ്മാനും ഭാര്യയും വിവാഹമോചിതരാകുന്നു ; 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സൈറ

ചെന്നൈ : സംഗീതസംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ വിവാഹമോചിതനാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ ആര്‍ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.

29 വർഷത്തെ ദാമ്പത്യമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നതായി സൈറ ബാനു വാർത്താകുറിപ്പിൽ അറിയിച്ചത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയി എന്നാണ് സൈറ വാർത്താ കുറിപ്പിൽപറയുന്നത്.

1995 -ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. . ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്നു കുട്ടികളാണ് റഹ്മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്.

എന്നാൽ എ.ആർ. റഹ്മാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. വീട്ടുകാര്‍ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുമ്പ് റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് ഒരു ചാറ്റ് ഷോയില്‍ എ ആര്‍ റഹ്മാന്‍ പറഞ്ഞത്.
<BR>
TAGS : AR RAHMAN | DIVORCE
SUMMARY : AR Rahman and his wife get divorced; Saira is ending her 29-year marriage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *