അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ; അറസ്റ്റ് സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ; അറസ്റ്റ് സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. കെജ്രിവാളിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായുള്ള നടപടികള്‍ ഇന്ന് സിബിഐ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. മദ്യനയക്കേസില്‍ ആദ്യം അന്വേഷണം ആരംഭിച്ചത് സിബിഐയാണ്. തുടർന്നാണ് ഇഡി കേസെടുത്തത്.

ഇഡി കേസിലാണ് ഇപ്പോള്‍ കെജ്രിവാൾ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നത്. മദ്യനയക്കേസില്‍ കെജ്രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ വാദത്തിന് ആവശ്യമായ സമയം ഇഡിക്ക് നല്‍കിയില്ല. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

കേസില്‍ ഇടക്കാലം ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാൾ നല്‍കിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കെജ്രിവാളിനെ അറസ്റ്റ് ചെയ്തുവെന്ന തരത്തില്‍ ഇന്നലെ വാർത്തകർ പുറത്തുവന്നിരുന്നു. ആംആദ്മി പാർട്ടി നേതാക്കള്‍ തന്നെയാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയത്.

എന്നാല്‍ സിബിഐ കെജ്രിവാളിനെ ജയിലില്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. നേരത്തെ, വിചാരണ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്യുകയായിരുന്നു. കെജ്രിവാളിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

TAGS : ARAVIND KEJARIVAL | CBI | ARRESTED
SUMMARY : Arvind Kejriwal arrested by CBI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *