2026ലെ ഫുട്ബോൾ ലോകകപ്പ്; യോഗ്യത ഉറപ്പാക്കി അര്‍ജന്റീന

2026ലെ ഫുട്ബോൾ ലോകകപ്പ്; യോഗ്യത ഉറപ്പാക്കി അര്‍ജന്റീന

2026ലെ ഫിഫ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കി അര്‍ജന്റീന ടീം. യുറൂഗ്വായെ പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന യോഗ്യത ഉറപ്പാക്കിയത്. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ് അര്‍ജന്റീനക്കുള്ളത്. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍. ജൂലിയന്‍ അല്‍വാരെസിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് വലത് മൂലയിലേക്ക് ലക്ഷ്യം വെച്ചുള്ള വലത് കാല്‍ ഷോട്ട് യുറുഗ്വായ് കീപ്പര്‍ സെര്‍ജിയോ റോഷറ്റിനെ കടന്ന് വലയില്‍ പതിച്ചതോടെ അർജന്റീന ലക്ഷ്യം ഉറപ്പാക്കിയത്.

13 മത്സരങ്ങളിൽനിന്ന് 28 പോയിന്റോടെ അർജന്റീന പട്ടികയിൽ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള എക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിൽ. ലോകകപ്പ് യോഗ്യതാ മാർക്ക് കടക്കാൻ അർജന്റീനയ്ക്ക് ഇനി ഒരു സമനില മാത്രം മതി. മാർച്ച് 26-ന് ബ്രസീലിനെതിരെയാണ് അടുത്ത മത്സരം. പരുക്കുകാരണം മെസിയും നെയ്മറും ഈ ഏറ്റുമുട്ടലിൽ ഉണ്ടാവില്ല.

TAGS: SPORTS | FOOTBALL
SUMMARY: Argentina qualifies into 2026 world cup

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *