അയല്‍വാസിയുമായുള്ള തര്‍ക്കം: ആലപ്പുഴയില്‍ വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

അയല്‍വാസിയുമായുള്ള തര്‍ക്കം: ആലപ്പുഴയില്‍ വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

ആലപ്പുഴ: അരൂകുറ്റിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വീട്ടമ്മയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അരൂക്കുറ്റി സ്വദേശി വനജ(50) ആണ് മരിച്ചത്. അയല്‍വാസികളായ വിജേഷും ജയേഷുമാണ് ഇവരെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.

വാക്കുതര്‍ക്കത്തിനിടെ തൊട്ടടുത്തുണ്ടായിരുന്ന ചുറ്റികയെടുത്ത് ഇവര്‍ വനജയെ ആക്രമിക്കുകയായിരുന്നു. വിജേഷും ജയേഷും നിലവില്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് പോലീസ്.

TAGS : CRIME
SUMMARY : Argument with neighbor: Housewife beaten to death with hammer in Alappuzha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *