അര്‍ജുന്റെ കുടുംബത്തിനെതിരെ സൈബര്‍ അതിക്രമം; പരാതി നല്‍കി അര്‍ജുന്റെ കുടുംബം

അര്‍ജുന്റെ കുടുംബത്തിനെതിരെ സൈബര്‍ അതിക്രമം; പരാതി നല്‍കി അര്‍ജുന്റെ കുടുംബം

സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

വാർത്താസമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയായിരുന്നു അർജുന്റെ കുടുംബത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം നടക്കുന്നത്. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളമനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

അർജുന്റെ അമ്മ സൈന്യത്തെ ഉള്‍പ്പെടെ വിമർശിച്ച്‌ വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്.

അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്. തുടർന്നാണ് കുടുംബം സൈബർ സെല്ലില്‍ പരാതിയുമായി സമീപിച്ചത്.

TAGS : CYBER ATTACK | ARJUN
SUMMARY : Cyber ​​violence against Arjun’s family; Arjun’s family filed a complaint

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *