പബ്ലിസിറ്റിക്കായി കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുത്; ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

പബ്ലിസിറ്റിക്കായി കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുത്; ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

ലോറി ഉടമ മനാഫിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച്‌ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നതായി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ കുറ്റപ്പെടുത്തി. അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നു. ഇതില്‍ നിന്ന് മനാഫ് പിന്മാറണം.

അര്‍ജുന്റെ പേരില്‍ പലതരത്തിലുള്ള ധനശേഖരണം നടത്തുന്നുണ്ട് എന്നും അത്തരമൊരു സഹായം വേണ്ട എന്നും അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും ജിതിനും പറഞ്ഞു. അർജുന്റെ മരണത്തെ വൈകാരികമായി ചിലർ മുതലെടുക്കാൻ ശ്രമിച്ചു. ഇതിന്റെ പേരില്‍ പല കോണില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നു എന്ന് വ്യക്തമായി അറിയാം. എന്നാല്‍ അർജുന്റെ പേരില്‍ നിന്നും ലഭിച്ച ഒരു പണവും ഞങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇനി ഞങ്ങള്‍ അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയും ഇല്ല. നിലവില്‍ അങ്ങനത്തെ ആവശ്യമില്ല.

അർജുന്റെ ഭാര്യക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കി കൊടുത്തിട്ടുണ്ട്. നിലവില്‍ മുന്നോട്ടു ജീവിക്കാൻ കുടുംബത്തിന് മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും. എല്ലാ കുടുംബത്തിലും ഉള്ളതുപോലെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാത്രമാണ് തങ്ങള്‍ക്ക് ഉള്ളത്. അർജുൻ നഷ്ടപ്പെട്ടു എന്ന് കരുതി ആരുടെയും മുന്നില്‍ പിച്ച തെണ്ടേണ്ട സാഹചര്യമില്ലെന്നും കുടുംബം വ്യക്തമാക്കി.

TAGS : ARJUN | MANAF
SUMMARY : Don’t exploit the family’s sentimentality for publicity; Arjun’s family against lorry owner Manaf

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *