അര്‍ജുനെ കണ്ടെത്താൻ ശ്രമിക്കണം; സിദ്ധരാമയ്യക്ക് കത്തയച്ച്‌ പിണറായി വിജയൻ

അര്‍ജുനെ കണ്ടെത്താൻ ശ്രമിക്കണം; സിദ്ധരാമയ്യക്ക് കത്തയച്ച്‌ പിണറായി വിജയൻ

തിരുവനന്തപുരം: ഷി‌രൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി ഇന്ന് അര്‍ജുന്റെ കോഴിക്കോടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി അവിടെ നിന്നും മടങ്ങിയത്. സന്ദർശനത്തിന് പിന്നാലെയാണ് കർണാടകയ്ക്ക് കത്തയച്ചത്.

TAGS : ARJUN | SIDDARAMIAHA | PINARAY VIJAYAN
SUMMARY : Try to find Arjun; Pinarayi Vijayan sent a letter to Siddaramaiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *