‘അര്‍ജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും, ഒരുതരത്തിലും ദൗത്യസംഘം പിന്നോട്ടുപോകരുത്’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘അര്‍ജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും, ഒരുതരത്തിലും ദൗത്യസംഘം പിന്നോട്ടുപോകരുത്’; മന്ത്രി പി എ മുഹമ്മദ് റിയാസ്

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതു സംബന്ധിച്ച്‌ നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടതായി മന്ത്രി റിയാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരും. ഈ കാലാവസ്ഥയിലും ചെയ്യാനാകുന്ന കാര്യങ്ങളുണ്ട് അത് ചെയ്യും. എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

മുങ്ങല്‍ വിദഗ്ധർക്ക് വെള്ളത്തിലിറങ്ങി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേവി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദൗത്യസംഘം ഒരു തരത്തിലും പിന്നോട്ടു പോകരുതെന്ന നിലപാടാണ് നമുക്കുള്ളത്. സാധ്യമാകുന്നതെന്തും ചെയ്ത് മുന്നോട്ടു പോകമമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. അർജുനെ കണ്ടെത്തുന്നതുവരെ സമ്മർദം തുടരുമെന്ന് റിയാസ് നേരത്തെ പറഞ്ഞിരുന്നു.

കോഴിക്കോട് എം.പി എഎംകെ രാഘവൻ, എംഎല്‍എമാരായ ലിന്റോ ജോസഫ്, സച്ചിൻ ദേവ്, എ കെ എം അഷറഫ് എന്നിവർ ഷിരൂരിലുണ്ട്. കൂടാതെ കർണാടക സർക്കാർ പ്രതിനിധികളും ജില്ലാഭരണകൂട ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്.

TAGS :
SUMMARY : Minister Riaz reached Shirur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *