‘അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടണം’; സുപ്രിംകോടതിയില്‍ ഹർജി

‘അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടണം’; സുപ്രിംകോടതിയില്‍ ഹർജി

ഉത്തര കന്നഡയിലെ അങ്കോള-ഷിരൂർ ദേശീയ പാതയിലുണ്ടായ അർജുന്റെ രക്ഷാദൗത്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹർജി. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലിലും ഫലമില്ലെന്നും തിരച്ചില്‍ ഊർജിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുഭാഷ് ചന്ദ്രൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.

അർജുൻ മണ്ണിനിടയില്‍ പെട്ട ദിവസം മുതലുള്ള തീയതികള്‍ അടക്കം പരാമർശിച്ചാണ് വിശദമായ ഹർജി. മണ്ണ് യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണമെന്നും എല്ലാ സേനകളുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ഇതിന് കോടതി ഇടപെടണമെന്നുമാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ദേശീയപാത 66ൽ ഷിരൂരിൽ ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ്‌ കാണാതായത്‌. വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. പന്‍വേല്‍- കൊച്ചി ദേശീയ പാതയില്‍ അങ്കോളയില്‍ ഒരു ചായക്കടയുടെ പരിസരത്താണ് അര്‍ജുന്റെ ലോറി നിര്‍ത്തിയിട്ടിരുന്നത്.

ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെ നിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രയിലുണ്ട്.

TAGS : SUPREME COURT | ARJUN | RESCUE
SUMMARY : ‘Must intervene in Arjun’s rescue’; Petition to the Supreme Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *