ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യം; സിദ്ധരാമയ്യയെ നേരിട്ട് കാണാൻ അർജുന്റെ കുടുംബം

ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യം; സിദ്ധരാമയ്യയെ നേരിട്ട് കാണാൻ അർജുന്റെ കുടുംബം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യവുമായി അർജുന്റെ കുടുംബം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നാളെ കൂടിക്കാഴ്ച നടത്തും.

രക്ഷാദൗത്യത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നും അനിശ്ചിതത്വം തുടരുകയാണെങ്കിൽ നിരാഹാരം അടക്കമുള്ള മാർഗങ്ങളിലേക്ക് നീങ്ങുമെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. ബുധനാഴ്ചയാണ് ജനപ്രതിനിധികൾക്കൊപ്പം അർജുൻ്റെ കുടുംബം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ കാണുക. അർജുനായുള്ള തിരച്ചിൽ നിർത്തി വെച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

ഡ്രെഡ്ജർ എത്തിച്ച് ഗംഗാവലി പുഴയിൽ തിരച്ചിൽ ഉടൻ തുടങ്ങണമെന്ന് കുടുംബം ആവശ്യപ്പെടുമെന്ന് അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. തിങ്കളാഴ്ച പുഴയിൽ നാവികസേനയുടെ താൽക്കാലിക പരിശോധന നടന്നിരുന്നു. എന്നാൽ ഇത് കാര്യമായ ഫലം ചെയ്യില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 16നാണ് അവസാനമായി തെരച്ചിൽ നടന്നത്. ദുരന്തമുഖത്ത് കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനോ സന്നദ്ധ പ്രവർത്തകർക്ക് തിരച്ചിലിന് അനുമതി നൽകാനോ കർണാടക സർക്കാർ തയ്യാറാകുന്നില്ല. മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്തണമെന്നതടക്കം നിരവധി ആവശ്യങ്ങൾ അർജുൻ രക്ഷാ സമിതി ഉന്നയിക്കുന്നുണ്ട്.

TAGS: ARJUN | LANDSLIDE
SUMMARY: Arjun family to meet siddaramiah over restarting rescue mission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *