അര്‍ജുന്‍റെ ഭാര്യയ്ക്കു സഹകരണ ബാങ്കില്‍ ജോലി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

അര്‍ജുന്‍റെ ഭാര്യയ്ക്കു സഹകരണ ബാങ്കില്‍ ജോലി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഷിരൂരില്‍ അപകടത്തില്‍ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനന്റെ ഭാര്യ കെ.കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയില്‍ നിയമനം നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കിയാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.

TAGS : ARJUN RESCUE | WIFE | JOB
SUMMARY : Arjun’s wife works in cooperative bank; The government issued an order

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *