ജാർഖണ്ഡിൽ ഏറ്റുമുട്ടലിനിടെ സൈന്യം ആറ് മാവോയിസ്റ്റുകളെ വധിച്ചു

ജാർഖണ്ഡിൽ ഏറ്റുമുട്ടലിനിടെ സൈന്യം ആറ് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോയിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. സിആർപിഎഫാണ് വധിച്ചത്. വൻ ആയുധശേഖരവും കണ്ടെത്തി.

ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച വെടിവയ്പ്പ് തുടരുകയാണ്. 209 കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്ര) സൈനികരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആറ് നക്‌സലുകള്‍ കൊല്ലപ്പെടുകയും രണ്ട് ഇന്‍സാസ് റൈഫിളുകള്‍, ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ (എസ്എല്‍ആര്‍), ഒരു പിസ്റ്റള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
<BR>
TAGS : JHARKHAND | MAOIST ENCOUNTER
SUMMARY : Army kills six Maoists during encounter in Jharkhand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *