രന്തംബോർ നാഷണൽ പാർക്കിൽ നിന്ന് 25 കടുവകളെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

രന്തംബോർ നാഷണൽ പാർക്കിൽ നിന്ന് 25 കടുവകളെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

രാജസ്ഥാൻ: രന്തംബോർ നാഷണൽ പാർക്കിൽ നിന്നും ഒരു വർഷത്തിനിടെ 25 കടുവകളെ കാണാതായി. സംഭവത്തിൽ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാനില്ലെന്ന ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്യജീവി വകുപ്പ് അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിച്ചു.

ആകെ 75 കടുവകളിൽ 25 എണ്ണത്തിനേയും കാണാതായിട്ടുണ്ട്. ഒരു വർഷത്തിനിടെ ഇത്രയധികം കടുവകളെ കാണാതായതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത് രാജ്യത്ത് ഇതാദ്യമായാണ്. മുമ്പ്, 2019 ജനുവരി മുതൽ 2022 ജനുവരി വരെ രന്തംബോറിൽ നിന്ന് 13 കടുവകളെ കാണാതായിരുന്നു.

മൂന്നംഗ അന്വേഷണ സംഘം നിരീക്ഷണ രേഖകൾ അവലോകനം ചെയ്യുകയും പാർക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കണ്ടെത്തിയാൽ നടപടി ശുപാർശ ചെയ്യുകയും ചെയ്യും. ഈ വർഷം മെയ് 17 നും സെപ്റ്റംബർ 30 നും ഇടയിൽ കാണാതായ14 കടുവകളെ കണ്ടെത്തുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ പറഞ്ഞു.

TAGS: NATIONAL | MISSING
SUMMARY: Twenty-five tigers missing from Ranthambore, wildlife orders inquiry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *