അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റായ്ചൂരിലെ മാൻവി രാജബന്ദയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. അമിതമായി ക്ലോറിനേറ്റ് ചെയ്ത വെള്ളമാണ് കുട്ടികൾ കുടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്കൂൾ വാട്ടർ ടാങ്കിൽ നിന്ന് വിതരണം ചെയ്യുന്ന വെള്ളമാണ് വിദ്യാർഥികൾ കുടിച്ചത്. ഇതേ വെള്ളമാണ് ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത്. വെള്ളിയാഴ്ച അത്താഴത്തിന് ശേഷം ഛർദ്ദി അനുഭവപ്പെട്ട മറ്റ് ചില വിദ്യാർഥികളെയും മൻവി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാട്ടർ ടാങ്ക് വൃത്തിയാക്കാൻ അമിത ബ്ലീച്ചിംഗ് പൗഡര് ഉപയോഗിച്ചിരുന്നതായി സ്കൂൾ അധികൃതർ കണ്ടെത്തി. താലൂക്ക് ഹെൽത്ത് ഓഫീസറും ഡോക്ടർമാരുടെ സംഘവും സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂളിൽ ആകെ 250 കുട്ടികളാണുള്ളത്. നിലവിൽ മറ്റ് വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

TAGS: KARNATAKA | STUDENTS | HOSPITALISED
SUMMARY: 29 students fall ill after consuming excessively chlorinated water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *