ഉച്ചഭക്ഷണംകഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം; 50 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉച്ചഭക്ഷണംകഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം; 50 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു : ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലെ 50 വിദ്യാർഥിൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഷഹാപുർ താലൂക്കിലെ ദൊരനഹള്ളി ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്കൂൾ, ഹൈ സ്കൂൾ, അംബേദ്കർ പ്രൈമറി സ്കൂൾ, മഹന്തേശ്വർ ഹൈ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭക്ഷണംകഴിച്ചയുടനെ കുട്ടികൾക്ക് അതിസാരവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ഗ്രാമത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗ്രാമത്തിലെ ഒരു സ്വകാര്യ ഏജൻസി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചാണ് വിദ്യാർഥികൾ ഛർദ്ദിക്കാൻ തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു.

<BR>
TAGS : MIDDAY MEAL | KARNATAKA
SUMMARY : Around 50 students fall sick after midday meal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *