ടി-20 ക്രിക്കറ്റ്‌; ഇന്ത്യക്കായി പുതിയ റെക്കോർഡ് നേടി അർഷ്ദീപ് സിം​ഗ്

ടി-20 ക്രിക്കറ്റ്‌; ഇന്ത്യക്കായി പുതിയ റെക്കോർഡ് നേടി അർഷ്ദീപ് സിം​ഗ്

കൊൽക്കത്ത: ടി-20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി പേസർ അർഷ്ദീപ് സിം​ഗ്. 95 വിക്കറ്റെന്ന യുസ്വേന്ദ്ര ചഹലിന്റെ റെക്കോർഡാണ് തകർത്തത്. ഇം​ഗ്ലണ്ടിനെതിരെ രണ്ടു വിക്കറ്റ് പിഴുതതോടെയാണ് താരം ചരിത്രത്താളിൽ തന്റെ പേരെഴുതി ചേർത്തത്. 60 മത്സരങ്ങളിൽ നിന്നായിരുന്നു താരം 95 വിക്കറ്റ് നേടിയത്. ഈ പരമ്പരയിൽ അർഷ്ദീപ് മൂന്ന് വിക്കറ്റു കൂടി നേടിയാൽ അദ്ദേഹം ടി-20 ചരിത്രത്തിൽ ഏറ്റവും വേ​ഗം 100 വിക്കറ്റ് നേടുന്ന ബൗളറാകും.

97 വിക്കറ്റ് നേടിയ താരം മറികടന്നവരിൽ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയുമുണ്ട്. 2022 ജൂലായിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അർഷ്ദീപിന്റെ അരങ്ങേറ്റം. ഇതിന് പിന്നാലെ ഇന്ത്യൻ ടി-20 ടീമിലെ സ്ഥിരാം​ഗമാകാൻ അർഷ്ദീപിനായി. 2024 ടി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം ടൂർണമെന്റിലാകെ 17 വിക്കറ്റുകളാണ് പിഴുതത്. വിക്കറ്റ് വേട്ടക്കാരിലെ സംയുക്ത വിജയിയുമായിരുന്നു അർഷ്ദീപ്.

TAGS: SPORTS | CRICKET
SUMMARY: Arshdeep sing creates record in T20 cricket

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *