ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി; ടി. വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
എസ് അരുണ്‍ കുമാര്‍ നമ്പൂതിരി

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി; ടി. വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു.ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ നിയോഗം. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്.

കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്. അരുൺ കുമാർ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും നിലവിൽ കൊല്ലം ലക്ഷ്മിനട ക്ഷേത്രം മേൽശാന്തിയുമാണ്. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയാണ് വാസുദേവന്‍ നമ്പൂതിരി. നറുക്കെടുപ്പില്‍ പതിമൂന്നാമതായാണ് വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. പന്തളംകൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വര്‍മ (ശബരിമല), വൈഷ്ണവി (മാളികപ്പുറം) എന്നിവരാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്.

ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. തുലാമാസ പൂജകള്‍ക്ക് ശേഷം 21 ന് രാത്രി പത്തിന് നട അടയ്ക്കും.
<BR>
TAGS : RELIGIOUS | SABARIMALA
SUMMARY : Arun Kumar Namboothiri as Sabarimala Melshanthi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *